Mele Doore Vaanil (From "Oru Malayalam Color Padam")

മേലെ ദൂരെ വാനിൽ പാടിവന്ന മൈനേ...
പാട്ടിൽ തേങ്ങലെന്തേ കൂട്ടകന്നുവോ...
യാത്രയോതി കിളികൾ മാഞ്ഞുപോയി വെയിലും
രാത്രി വന്നു ചൊല്ലി... ഇരുളിൻ നോവുകൾ...
കാറ്റിൻ കൈയിൽ നീന്തി കദന മേഘ ജാലം
പെയ്തു തീർത്തതെല്ലാമെൻ ഹൃദയതാപമായ്...
നനവുമാഞ്ഞുവല്ലോ അന്നു തന്നൊരുമ്മതൻ
കനവുമാത്രമായി നിന്നെ പുൽകും രാവുകൾ
ചില്ലുകൂട്ടിനുള്ളിൽ കണ്ണടച്ച ചന്ദ്രൻ...
തേരിൽ വന്നു മേഘം... ദൂരെ മാഞ്ഞുപോയ്...

മേലെ ദൂരെ വാനിൽ പാടിവന്ന മൈനേ...
പാട്ടിൽ തേങ്ങലെന്തേ കൂട്ടകന്നുവോ...
യാത്രയോതി കിളികൾ മാഞ്ഞുപോയി വെയിലും
രാത്രി വന്നു ചൊല്ലി... ഇരുളിൻ നോവുകൾ...

ഇരുൾ നീങ്ങും വഴിയിൽ നിന്നോർമ്മയിടറി
കുളിർ പെയ്യും മൊഴി മാഞ്ഞുവോ...
നക്ഷത്രമിഴികൾ നീ ചാർത്തി വരുമോ
ഇടനെഞ്ചിൻ ശ്രുതി കേൾക്കുമോ...
അകലുമോ... വ്യഥ തൻ തീജ്വാലകൾ
അണയുമോ... ഹിമകണ പുലരികൾ
തൂകുമോ... മുകിലുകൾ വീണ്ടുമെൻ
ആഷാഢഗാനാമൃതം...

മേലെ ദൂരെ വാനിൽ പാടിവന്ന മൈനേ...
പാട്ടിൽ തേങ്ങലെന്തേ കൂട്ടകന്നുവോ...
യാത്രയോതി കിളികൾ മാഞ്ഞുപോയി വെയിലും
രാത്രി വന്നു ചൊല്ലി... ഇരുളിൻ നോവുകൾ...

തണൽ നീട്ടി കൈകൾ പകൽ മുങ്ങി മാഞ്ഞു
നിറവാനിൽ നിശ മാത്രമായ്...
ചെഞ്ചുണ്ടിൽ ചിരി തൻ നക്ഷത്രം ചാർത്തി
മലർ വിരിയും മിഴി നീട്ടവേ...
പ്രണയമേ... നീയൊരു സംഗീതമായ്
അണയുമോ... രാവിതിൽ നിറദീപമായ്
വിരിയുമോ... ചില്ലയിൽ പൂമ്പാറ്റകൾ
നിറമേകി ലയമാകുവാൻ...

മേലെ ദൂരെ വാനിൽ പാടിവന്ന മൈനേ...
പാട്ടിൽ തേങ്ങലെന്തേ കൂട്ടകന്നുവോ...
യാത്രയോതി കിളികൾ മാഞ്ഞുപോയി വെയിലും
രാത്രി വന്നു ചൊല്ലി... ഇരുളിൻ നോവുകൾ...



Credits
Writer(s): Mithun Eshwar, Anil Punnad
Lyrics powered by www.musixmatch.com

Link