Poovakum Neeyen

പൂവാകും നീ, എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും

കനവിലൊരു പീലിത്തുമ്പാൽ
നീ തൊടുമ്പോഴെല്ലാം
തെളിയുമൊരു മിന്നൽനാളം
കൺകളിൽ കാണാം

ഇനി വെൺനിലാവിൽ തനിയെ
പൂത്തൊരുങ്ങീടും
താരകത്തൂവൽവിരിയിൽ
രാവുറങ്ങീടാം

പൂവാകും നീ, എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും

മനസ്സിൻ നിനവാകെ, മഴയിൽ നനവേൽക്കേ
നാണം കവിളോരം, ചായം തൂകാറായ്
പുലരൊളി അതിൻ ഇളവെയിൽ വിരലാൽ
നറുമലരിലെ ഇതളുകൾ തഴുകാം
പുതുമകളിതാ അഴകെഴും പുഴയായ്
കുളിരെഴുതിടും മൊഴികളിൽ മുഴുകാം
പൂവാകും നീ

പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും
ആ...

മഴവിൽ കിളിവാതിൽ മൂടും മറനീക്കി
സഖിയേ തിരയാനായ്, മുകിലിൽ വരുമോ നീ
നദിയലകളിൽ, ഒരു പകൽ അലയാൻ
തളിരിലകളായ് അരികിലായ് പൊഴിയാം
ഇതുവഴി വരും ഒരു കുയിൽ കനിയായ്
തുടുനിറമെഴും കഥകളും പറയാം

പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും



Credits
Writer(s): Manjith Manu, S Kurup Sooraj
Lyrics powered by www.musixmatch.com

Link