Aakasham Panthaluketti

തന്നാന തെയ് തനനന തന്നാന തെയ്
തിന്തികിതികി തകതികി താര തന്നാന തെയ്
തന്നാന തെയ് തനനന തന്നാന തെയ്
തിന്തികിതികി തകതികി താര തന്നാന തെയ്

ആകാശം പന്തലു കെട്ടി ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകളാരവമോടെ വന്നെത്തീ
ഇരവേകിയ വാർമുടി കെട്ടി, പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട്
കരളേകിയിണങ്ങിയിറങ്ങി മാളോര്

ആകാശം പന്തലു കെട്ടി ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകളാരവമോടെ വന്നെത്തീ
ഇരവേകിയ വാർമുടി കെട്ടി, പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട്
കരളേകിയിണങ്ങിയിറങ്ങി മാളോര്

താളത്തിൽ, മേളത്തിൽ
താനെന്നും മുന്നേയെത്താൻ നെട്ടോട്ടം
തീരാതെ ആഘോഷം
കാലത്തിൻ മൈത്തനത്ത് കളിയാട്ടം

തീപാറും മത്സരമെല്ലാം മനതാരിൽ ഉത്സവമായേ
ഓരോരോ കുഞ്ഞു വിഷാദം മുകിലായി പെയ്തൊഴിയുന്നേ
കൈതോല ചേലോടെ തുള്ളണ് നെഞ്ചം
ഒരുമിച്ച് രസപ്പുഴ നീന്താൻ പോരുന്നോ

ആകാശം പന്തലു കെട്ടി, ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകളാരവമോടെ വന്നെത്തീ
ഇരവേകിയ വാർമുടി കെട്ടി, പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട്
കരളേകിയിണങ്ങിയിറങ്ങി മാളോര്

നീയാണോ, ഞാനാണോ
കയ്യൂക്കിൽ കമ്പവലിക്കേ വാക്കേറ്റം
ചങ്ങാതീ, പോകല്ലേ
സ്നേഹത്തിൻ പൂന്തേനുണ്ണാം മൂക്കറ്റം

കണ്ണേറിൽ പൂക്കണൊരിഷ്ടം
കളവാക്കിൽ മാഞ്ഞു പിണക്കം
എല്ലാർക്കും ഇന്നിനി ബാല്യം
ഉണരുന്നേ ചുണ്ടിലൊരീണം
പതിരില്ലാ കതിരുള്ളാൽ കൊയ്യണ നാട്
ഹൃദയത്തുടി കൊട്ടിയുറഞ്ഞേ മാളോര്

ആകാശം പന്തലു കെട്ടി ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകളാരവമോടെ വന്നെത്തീ
ഇരവേകിയ വാർമുടി കെട്ടി, പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട്
കരളേകിയിണങ്ങിയിറങ്ങി മാളോര്

Credits
Writer(s): Bijibal, Hari Narayanan
Lyrics powered by www.musixmatch.com

Link