Angotto Ingotto

അങ്ങോട്ടോ ഇങ്ങോട്ടോ
പോണതെങ്ങോട്ടോ
പോകേണ്ടതെങ്ങോട്ടോ
അന്തംവിട്ടൊരു പോക്കോ
ഞാൻ ഞെട്ടണതെന്തോട്ടോ
പടക്കുറുപ്പിന്റെ കൂടെ തത്തി
എത്തണതെങ്ങോട്ടോ
തെക്കോ വടക്കോ കെഴക്കു പടിഞ്ഞാറോ

അങ്ങോട്ടോ ഇങ്ങോട്ടോ
പോണതെങ്ങോട്ടോ
പോകേണ്ടതെങ്ങോട്ടോ

ഇനിയെന്തോ എങ്ങനെയാണോ
തലവിധി വരും വഴിയാണേലാവട്ടേന്നോ
ശരിയാണോ കൈപ്പിഴയാണോ
പട പട മിടിക്കുമീ ചങ്കിനുള്ളിൽ കേട്ടോ
ഭാഗ്യം ഇച്ചിരിയേലും ഉണ്ടോ
പച്ചപിടിക്കാൻ മോഹം കച്ചിത്തുരുമ്പിൽ
തൂക്കിപ്പിടിച്ചോ അക്കരെയെത്തിപ്പറ്റാൻ

പടക്കുറുപ്പിന്റെ കൂടെ തത്തി
എത്തണതെങ്ങോട്ടോ
തെക്കോ വടക്കോ കെഴക്കു പടിഞ്ഞാറോ

അങ്ങോട്ടോ ഇങ്ങോട്ടോ
പോണതെങ്ങോട്ടോ
പോകേണ്ടതെങ്ങോട്ടോ
അന്തംവിട്ടൊരു പോക്കോ
ഞാൻ ഞെട്ടണതെന്തോട്ടോ
പടക്കുറുപ്പിന്റെ കൂടെ തത്തി
എത്തണതെങ്ങോട്ടോ
തെക്കോ വടക്കോ കെഴക്കു പടിഞ്ഞാറോ



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link