Melle Manasinullil

മെല്ലെ മനസ്സിനുള്ളിൽ, മഴ വന്നു തഴുകിയ പോലെ
വേനൽ എരിഞ്ഞ നോവിൽ ചേരും സ്വാന്തനമേ
നാവിൽ സ്വരങ്ങളേഴും അനുരാഗമെഴുതുകയല്ലേ
മുന്നിൽ നിറങ്ങളേകും ആത്മ സായൂജ്യമേ
മെല്ലെ മനസ്സിനുള്ളിൽ, മഴ വന്നു തഴുകിയ പോലെ

കാറ്റുപുൽകുമീ കനവിൻ്റെ ശാഖിയിൽ
പൂ ചൂടി നിന്നുവോ പുലർവേളകൾ
ആർദ്രമീ ഓർമകൾ, സ്നേഹതീരങ്ങൾ
ഉള്ളിന്നുള്ളിൽ ചെറുമുറിവുകളിൽ
താനെ പെയ്യും മുടിമലരുകളെ
മെല്ലെ മനസ്സിനുള്ളിൽ, മഴ വന്നു തഴുകിയ പോലെ

പാട്ടു മൂളുമീ പുഴയോട് കൂടുവാൻ
ഈ നാട്ടു പൂവെയിൽ കൊതി പൂണ്ടുവോ
നീളുമീ പാതകൾ ഒന്നു ചേരുമ്പോൾ
കണ്ണിൽ കന്നി തിരിയുഴിയുകയായി
കാവൽ നിൽക്കും ചെറുകുരുവികളെ
മെല്ലെ മനസ്സിനുള്ളിൽ, മഴ വന്നു തഴുകിയ പോലെ
വേനൽ എരിഞ്ഞ നോവിൽ ചേരും സാന്ത്വനമേ
മെല്ലെ മനസ്സിനുള്ളിൽ, മഴ വന്നു തകഴുകിയ പോലെ

Credits
Writer(s): Rajeev Alunkal, Dr.donald Mathew
Lyrics powered by www.musixmatch.com

Link