Ee Kaattu

ഈ കാറ്റു വന്നു കാതിൽ പറഞ്ഞു

നീ എന്നുമെന്നും എന്റേതു മാത്രം

ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ

ഈ കണ്ണുകളിൽ നീയാണു ലോകം
ഈ കാതുകളിൽ നീയാണു രാഗം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ

ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ

ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ

മിഴിവാതിൽ ചാരും നാണം
പതിയെ ഞാൻ തഴുകവേ
ഇനി നീ ഉണ്ടെന്നും കൂടെ
നിലവേകാം തിങ്കളേ
ഒരു ചെറു നോവും ചിരിയാക്കി
എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി
നേരിൻ മോഹ വെയിലായ്
ഇവനിലായ് ചേരുന്നു നീ
മുറിവേഴാ കൈരേഖ പോൽ

കൺ ചിമ്മാതെ കാക്കാം എന്നോമലേ
ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
ഓ വീണലിഞ്ഞു പോകുന്നു താനേ

പ്രണയത്തിൻ മഞ്ഞായ് പെയ്തു

കൊതി തീരാതെന്നിൽ നീ
മഴവില്ലായ് ഏദൻ സ്വപ്നം
മനമാകെ എഴുതി നീ

പുലരികളെന്നും എന്നുള്ളിൽ
നീ തന്നതല്ലേ
ചാരെ നീ വന്നണയേണം
രാവിലൊന്നു മയങ്ങാൻ
മൊഴികളാൽ എൻ വീഥിയിൽ
നിഴലുപോൽ ചേരുന്നുവോ
നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ

ഈ തെന്നലിന് നിൻ സ്നേഹ ഗന്ധം
ഈ രാവുകളിൽ നിന്നാർദ്ര ഭാവം

ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ



Credits
Writer(s): Deepak Dev, B.k. Harinarayanan
Lyrics powered by www.musixmatch.com

Link