Enthavo

എന്താവോ ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ എന്താവോ
പിന്നെ തേൻ കിനിഞ്ഞ പോലെ എന്താവോ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈവിട്ടു താഴത്ത് വീണ പോലെ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈവിട്ടു താഴത്ത് വീണ പോലെ
ഇതെന്താവോ ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ എന്താവോ

കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ
കണ്ണാരെയോ തേടിപ്പാറണതെന്താവോ
ഓർക്കതെ ഞാൻ ചൂളം കുത്തണതെന്താവോ
ഓർക്കുമ്പൊഴെന്നുള്ളിൽ ആന്തലിതെന്താവോ
മാറിയോ മാറിയോ അറിയാതെ ഞാൻ മാറിയോ
വിണ്ണിലോ ഞാൻ മണ്ണിലോ ഇതു നേരോ തോന്നലോ

ഇതെന്താവോ ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ എന്താവോ
പിന്നെ തേൻ കിനിഞ്ഞ പോലെ എന്താവോ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈവിട്ടു താഴത്ത് വീണ പോലെ
ഇതെന്താവോ എന്താവോ



Credits
Writer(s): Varghese Justin, Varma Santhosh
Lyrics powered by www.musixmatch.com

Link