Minunundae Mullapolae

Mmm-hmm mm
Aaha-ha haha
Aha-ha aa

മിന്നുന്നുണ്ടെ മുല്ലപോലെ
കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ
കൂടെ നീ ഇല്ലാതെയായാൽ
നൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ

പൊന്നുതിരും സന്ധ്യകളിൽ
എന്നെതിരെ നീ വരവേ
അനുരാഗം എന്നുള്ളം കട്ടെടുത്തില്ലേ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നിന്നു താനേ
നീയെൻ നീലാകാശമാകുമോ?
ഞാനോ മേഘങ്ങളായ് അലയാമതിൽ

Aa aa aaah ha haa mmhaa aa aa ha ha aa

തെന്നുന്നെന്തേ സ്വർണ്ണമീനേ?
കുരുന്നു കണ്ണിലേ കുറുമ്പു കണ്ടു ഞാൻ
കൂടെ നീയില്ലാതെയായാൽ
നൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ

മഞ്ഞലിയും രാവുകളേ
തൊട്ടുഴിയും വെണ്ണിലവിൽ
പ്രിയമോടെ നാമൊന്നായ് ചേർന്നുറങ്ങുമ്പോൾ
മാറിൽ താരാട്ടായൊരീണമോ
എന്നെമൂടും പൂം പുതപ്പായ്
മാറിൽ താരാട്ടായൊരീണമോ
എന്നെ മൂടും പൂം പുതപ്പായ്
നെഞ്ചിൻ താഴ് വാരങ്ങളാകെയും
നീയാം പൂ ചൂടുന്നീ നേരം



Credits
Writer(s): Manu Manjith, Ashwin Renju
Lyrics powered by www.musixmatch.com

Link