Melle Thanji Konji (Duet Version) [From "Zachariahyude Garbinikal"]

മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി കണ്മണീ
മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി ചായൂ നീ

നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ
താരാട്ടു കേട്ടുറങ്ങെൻ താമര പൂവേ
നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ
താരാട്ടു കേട്ടുറങ്ങെൻ താമര പൂവേ
എൻ കനവിൻ നിനവേ നീ
നിൻ നുണക്കുഴി കവിളെന്നും ഹോ

മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി കണ്മണീ
മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി ചായൂ നീ

മിന്നൽ നിറയും എൻ്റെ ഉള്ളം
നോവായി ഉരുകി പ്രണയം
കണ്ണീർ തോരുമീ തീരം
കനലായി കണ്ണിൽ മൗനം

കിളി കരയറിയാതുലയുകയായ് തേടുകയല്ലോ
തണൽ ചിറകുകളിൽ പിടയുകയായ് വിങ്ങുകയല്ലോ
ജന്മമീ വിരൽത്തുമ്പിലായ് കണ്മണീ നീ

മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി കണ്മണീ
മെല്ലെ തഞ്ചി കൊഞ്ചി മെല്ലെ തഞ്ചി കൊഞ്ചി
മെല്ലെ തഞ്ചി കൊഞ്ചി ചായൂ നീ

പൂന്തേയ് ൻ നാവിലൊന്നു തൊട്ടു
പൂവായ് വന്നോരഴകേ
തുള്ളും നെഞ്ചിലാകെ കൊഞ്ചും
മിഴികൾ മൂടി തനിയെ

എൻ്റെ കനവിൽ നിന്നെ പോലെ ആരും വന്നതില്ലയെ
തീരം തിരയെ തേടും രാഗമെന്നും കേട്ടതില്ലയെ
ശലഭമേ ഇളം കാട്ടിലായി കണ്മണീ നീ



Credits
Writer(s): Aneesh Anwar, Vishnu Sharath
Lyrics powered by www.musixmatch.com

Link