Thaane Pookum - From "Sapthamashree Thaskaraha"

താനേ പൂക്കും നാണപ്പൂവേ, കാലംതെറ്റി വന്നതാണോ?
കൂടുംകൂട്ടി പാടും മൈനേ, തേടും രാഗം എന്താണാവോ?
തൂമഞ്ഞു വീഴും നിലാവിൽ

സ്വപ് നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ, വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ?
മൗനങ്ങൾ പുൽകി നിന്നതോ?

ഓളങ്ങൾ വന്നെത്തി ചാരെ, തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നു, താരങ്ങൾ മേലെ

ഹേ, ഏഹേഹേ, ഏഹേഹേ

ഓളങ്ങൾ വന്നെത്തി ചാരെ, തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നു, താരങ്ങൾ മേലേ

തൂമഞ്ഞും വീഴും നിലാവിൽ
സ്വപ് നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ, വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ?
മൗനങ്ങൾ പുൽകി നിന്നതോ?
താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ?

ആ (വന്നതാണോ?)



Credits
Writer(s): Engandiyoor Chandrasekharan, Rex Vijayan
Lyrics powered by www.musixmatch.com

Link