Mizhiyil - From 'Mayaanadhi'

മിഴിയിൽ നിന്നും മിഴിയിലേക്കു
തോണി തുഴഞ്ഞേ പോയീ നമ്മൾ, മെല്ലേ
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ
നമ്മൾ തമ്മിൽ, മെല്ലേ

അണിയമായി നീ, അമരമായ് ഞാൻ
ഉടൽത്തുളുമ്പിത്തൂവീ തമ്മിൽ, മെല്ലേ
തോണി നിറഞ്ഞൂ, പ്രാണൻ കവിഞ്ഞു
ഈണമായി നമ്മിൽ, മെല്ലേ
മായാ നദീ

ഹർഷമായി, വർഷമായി
വിണ്ണിലെ വെണ്ണിലാത്തൂവലായി നാം
ഒരു തുടംനീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മേ
മെല്ലേ, മെല്ലേ

പലനിറപ്പൂ വിടർന്ന പോൽ
പുഞ്ചിരി നിറഞ്ഞോ രാവിൻ, ചുണ്ടിൽ
മെല്ലേ

മിഴിയിൽ നിന്നും മിഴിയിലേക്കു
തോണി തുഴഞ്ഞേ പോയീ നമ്മൾ, മെല്ലേ

തോണി നിറഞ്ഞൂ, പ്രാണൻ കവിഞ്ഞു
ഈണമായി നമ്മിൽ, മെല്ലേ
മായാ നദീ
മായാ നദീ



Credits
Writer(s): Girish Puthenchery, John Sebastiaan
Lyrics powered by www.musixmatch.com

Link