Anthimaanam

അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ
തെന്നും മേഘം പോലെ മിന്നൽ ചൂടി കാറ്റിൻ തേരിൽ പോകാമല്ലോ

ഇരു ചിറകുകളിതാ ചലനുവുമിതാ
ശലഭമായ് ചിറകടിച്ചുയരുന്നു ഓ
മണിമുകിലല മേലെ
മഴയിതൾ നുള്ളാൻ ചടുലമായുടലുകൾ ഉണരൂന്നു, ഓ

വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകേ
വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകേ

നേടി ഒടുവിലീ മോഹമിനിയതു നുകരുവാൻ വരുന്നൂ
വീണു പലകുറി താണു ചിറകുകൾ
ഒടുവിൽ നാം ഉയരുന്നൂ
തീരാതെ തീരാതെ ഈ ജന്മമങ്ങനെ
മായാ മരാളമായ് മാറേണമേ

മൂകാശ്രു ധാരകൾ പോരുന്നിതാ
നീല മേഘാലയങ്ങളിൽ ചേരുന്നു നാം
ഉയരുയരൂ, ഉയരുയരൂ
ഈ മണ്ണിൻ മേലെ, മേലെ
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ

ശ്യാമ വിജനമാം ഈ അപാരത ലഹരിയായ് കിനാവായ്
ഏതൊരസുലഭ മാത്ര വരുമതിലലയുവാൻ നമുക്കായ്
പോയാലും പോയാലും തീരാത്ത ദൂരങ്ങൾ
കൈനീട്ടിയാലെത്തും പോലല്ലയോ

ഏകാന്ത യാമങ്ങൾ തീരുന്നിതാ മുന്നിൽ
കാണാൻ കൊതിക്കും പുലർ കാലമായ്
ഉയരുയരൂ, ഉയരുയരൂ
ഈ മണ്ണിൻ മേലെ മേലെ
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ

ഇരു ചിറകുകളിതാ ചലനുവുമിതാ
ശലഭമായ് ചിറകടിച്ചുയരുന്നു ഓ
മണിമുകിലല മേലെ
മഴയിതൾ നുള്ളാൻ ചടുലമായുടലുകൾ ഉണരൂന്നു, ഓ

വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകേ
വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകേ



Credits
Writer(s): Gopi Sundar, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link