Aalolam

ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായി
ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായി

നോക്കിനീവാക്കിനീണം നെഞ്ചില് മഞ്ഞാകും
നാമേതോ വെന്മേഘമായ്
ആരാരും കാണാതിരുമോഹങ്ങള് മിണ്ടാതെ
ഒന്നാകും രാവോ വരവായ്

കാതില് നാണം ചൊല്ലും
പുതു കനവാകും പ്രേമം
നിന്നില് കളിയെഴുതുന്നു കാവ്യം
പോലെ മഴ വിരലായ്

നീ നിന് മൗനം കൊണ്ടേ
മൊഴി തിരയുമ്പോൾ മോഹം
എന്നിൽ കുളിരെഴുതീടും
വീണ്ടും വീണ്ടും ഹിമകണമായ്

ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായി
ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായി

നീയോതും കിന്നാരം, കവിളോരം സമ്മാനം
ഈ യാമം സംഗീതമായ്
ഞാനാകും തീനാളം, തേടുന്നേ ഉന്മാദം
ഉരുകുന്നേ ഉയിരാവോളം

മധുരാനന്ദമോ, നവ വാസന്തമോ
രഥമേറുന്ന സഞ്ചാരമോ
തളിരോളങ്ങളിൽ മഴവില് പായയില്
അലിയുന്നേക മനമായി ഞാന്

ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്
ഉം... ഉം



Credits
Writer(s): Aravind Chandrasekhar, M R Vibin
Lyrics powered by www.musixmatch.com

Link