Tharam

താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിൻ്റെ പൂരം
ചോലകളും കുയിലാളും പാടും താഴ് വാരം
എല്ലാം നമുക്കിന്നു സ്വന്തം

മേഘം കണ്ട് കാറ്റും കൊണ്ട് നേരറിഞ്ഞ് നീ വളര്...
നിൻ വഴിയേ രാപ്പകല് കാവലുണ്ടേ എൻ്റെ കണ്ണ്
യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ
യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ...

താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിൻ്റെ പൂരം

ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ്
മഞ്ഞിൽ നെയ്യും തളിരാട താ
കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ
കഥ ചൊല്ലി സ്വപ്നത്തിൻ തിരിക്കൂട്ടാം ഞാൻ
മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ

യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ
യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ...

വാനം പോലെ ഒരു നൂറു കൈ നീട്ടി
മാറിൽ ചേർക്കാം നിറതിങ്കളായ്
ഏതോരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ
അകലെ നീ പോയാലും നിഴലാവാം ഞാൻ
വരുവോളം വഴിയോരം തിരിയാവാം ഞാൻ

യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ
യേ താനേ തനന്താനേ, തന്താനേനേ
രാരോ... ആരാരിരാരോ...



Credits
Writer(s): Sreejith Edavana, Santhosh Varma
Lyrics powered by www.musixmatch.com

Link