Daivame Kaithozham

ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം

അങ്ങോളം ഇങ്ങോളം എന്തെല്ലാം കാണേണം
ഒക്കെയും താങ്ങുവാൻ ശേഷിയുണ്ടാകേണം
ഇല്ലെങ്കിലൂഴിയിലെല്ലാവനും ഗതി
പണ്ടാരോ ചൊന്ന പടി
തകിട ധിമി തോം
തകിട ധിമി തോം
തകിട ധിമി തോം

ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം

കാണാക്കുഴി കുണ്ടുകൊണ്ടുനിറഞ്ഞുനീളണ പാതയാണേ
എന്നാലതിലൂടെ കാശിനു വേണ്ടിയുള്ളൊരു പാച്ചിലാണെ
താന്തങ്ങളിൽ ദൈവമുള്ളൊരു നേരിതല്ലുമറിഞ്ഞിടാതെ
എങ്ങാണ്ടതിദൂരെയുള്ളൊരു കോവിൽ തേടണതെന്തിനാന്നെ
ഇല്ലാക്കഥകൾ
ചൊല്ലാം വെറുതെ
നേരം കളയും
മാളോരറിയും

ഞാനെന്ന തോന്നല് കൂടുന്നൊരാളിന്
പണ്ടേ കുറിച്ച വിധി
തകിട ധിമി തോം
തകിട ധിമി തോം
തകിട ധിമി തോം

ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം

ഓ ഓ ഒ ഒ ഒ ഓ
ഓ ഓ ഒ ഒ ഒ ഓ
ഓ ഓ ഒ ഒ ഒ ഓ

എല്ലാരും കിനാവുകാണണ പോലെ മേലൊരു ലോകമുണ്ടോ
എങ്ങാനിനി ജീവനോടതിലേറുവാനൊരു മാർഗ്ഗമുണ്ടോ
പത്തായിരം രൂപ കാണിയിൽ നേർച്ചയേകണ കൊണ്ട് ദൈവം
കാശുള്ളവനോട് കൂട്ടിന് കൂടുമെന്നൊരു തോന്നലുണ്ടോ

കാലം കലിയിൽ
നിന്നും സമയം
ആലോചനകൾ
തമ്മിൽ കലഹം

ഓർക്കാതെ ദൈവത്തെ കണ്ണോരം കാണുമ്പം
ചങ്കോരം ചെണ്ടയടി
തകിട ധിമി തോം
തകിട ധിമി തോം
തകിട ധിമി തോം

ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം

ഇല്ലെങ്കിലൂഴിയിലെല്ലാവനും ഗതി
പണ്ടാരോ ചൊന്ന പടി
തകിട ധിമി തോം
തകിട ധിമി തോം
തകിട ധിമി തോം

തകിട ധിമി തോം
തകിട ധിമി തോം
തകിട ധിമി തോം



Credits
Writer(s): Varma Santhosh, Nadirsha
Lyrics powered by www.musixmatch.com

Link