Mazhamukile

മഴമുകിലെ മറയരുതേ വേനലിൻ വിഷാദം
മരുഭൂമിയിൽ നിറയുന്നിതാ
കുളിരേകാതെ രാവു ചേരും നേരം
കനലായുള്ളിൽ നീറി ഏതോ മോഹം

മോഹം മൂളാതെ നീ, മൂകം അലയുന്നുവോ
താഴെ ഈ വീഥിയിൽ താരെ തിരയുന്നുവോ
ആരോമലിൻ ആ കൈയ്യിൽ ആരാരുമേ കാണാതെ
താലോലമായ് ചേരാനായ് ഒരേകജാലകം തുറന്നു നീ

കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം
നാളെ നിൻറെ ചാരെ നിൻ മാരൻ വന്നു ചേരൂല്ലേ
നാണമായതെന്തേ നിൻ മെയ്യാകെ അവനല്ലേ

തെളിവാനം താലേകും കിളിയവനിണയാകും
വരുമോരോ നാളുതോറും പുതിയൊരു കഥയാകും
ഒരു കാതം മാഞ്ഞുപോകും ഇരുളായതു മായും
ഒരു കോണിൽ ഞാനുമെതോ മുഖമായിനി മാറും
ഉരുകരുതേ, തളരരുതേ, മിഴിയിത് നനയരുതേ

കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം
കുരുക്കുത്തിമുല്ലേ കരിമിഴിയാളെ
വന്നിന്നരികിൽ കല്ല്യാണം

നാളെ നിൻ്റെ ചാരെ നിൻ മാരൻ വന്നു ചേരൂല്ലേ
നാണമായതെന്തേ നിൻ മെയ്യാകെ അവനല്ലേ
നാളെ നിൻ്റെ ചാരെ നിൻ മാരൻ വന്നു ചേരൂല്ലേ
നാണമായതെന്തേ നിൻ മെയ്യാകെ അവനല്ലേ



Credits
Writer(s): Prakash Alex, Shyam Nettayikodath
Lyrics powered by www.musixmatch.com

Link