Kannum Kannum

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി
നീയോ നദി പോലെ... ഞാനാം കരയാകെ...
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളി തൂകി

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി

നീയോ നദി പോലെ... ഞാനാം കരയാകെ...
നീയോ നദി പോലെ... ഞാനാം കരയാകെ...
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളി തൂകി

ആ നാളിലേതോ മൂവന്തി നേരം
നാമാദ്യമായ് കണ്ടില്ലയോ...
രാവിൻ കിനാവിൻ പിൻവാതിലോരം
കാണാതെ നീ വന്നീലയോ
നീ എന്നിലേ... മോഹങ്ങളായ്...
ആകാശമായ് മാറിടുന്നു നീ
മനമൊരു മണിമുകിലായ്

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി

നീ കാണുവാനായ് ഈ പാതയോരം
തൂമുല്ലയായ് എൻ മാനസം
മൂകാനുരാഗം ഓതാതെ ഓരോ
യാമങ്ങളും നീങ്ങുന്ന നാം
എന്നുള്ളിലേ... മൗനങ്ങളെ... സംഗീതമാക്കി മാറ്റുമെന്നു നീ
മധുരിതമൊരു മൊഴിയിൽ

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി

നീയോ നദി പോലെ... ഞാനാം കരയാകെ...
നീയോ നദി പോലെ... ഞാനാം കരയാകെ...
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളി തൂകി...



Credits
Writer(s): Narayanan B K, Rahul Raj Thankappan
Lyrics powered by www.musixmatch.com

Link