Cherukadhapole - From "Sudani from Nigeria"

ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെങ്ങോ അറിയാതെ
അലയണ യത്തീമിനായ്
പകരൂ, തിരിയായ്, ദുനിയാവിൻ പ്രാർത്ഥന
വഴിതേടാൻ, ദൂരേ, ചിറകേറി പോകാനായ്

ദുഅ ചൊല്ലി, ദുഅ ചൊല്ലി
ഒരു കൂട്ടിൽ നാമിതാ
കടലോളം, കനവേകി
ഇഴചേരുന്നേ നോവുകൾ
ദുഅ ചൊല്ലി

വരും വരും പ്രഭാതം
വിടർന്നിടും പുതിയൊരു ദളം
വരൂ നിരാശകൂടാതെ
നിറപ്പീലിയാലെ സ്വപ്നം
വരച്ചിട്ട ചിത്രം പോൽ
വഴിത്താര മണ്ണിലുണ്ടാവോ

ഇരുട്ടിൻ തുരുത്തിൽ നിന്നും
നമുക്കൊന്നു ചേക്കേറാൻ
വിരിച്ചിട്ട വാനമേതാണോ

ചെറുകഥപോലെ ജന്മം, ചുരുളഴിയുന്നതെങ്ങോ അറിയാതെ
അലയണ യത്തീമിനായ്
പകരൂ, തിരിയായ്, ദുനിയാവിൻ പ്രാർത്ഥന
വഴിതേടാൻ, ദൂരേ, ചിറകേറി പോകാനായ്

ദുഅ ചൊല്ലി, ദുഅ ചൊല്ലി
ഒരു കൂട്ടിൽ നാമിതാ
കടലോളം, കനവേകി
ഇഴചേരുന്നേ നോവുകൾ
ദുഅ ചൊല്ലി
മൗലാ... മൗലാ...
മൗലാ...



Credits
Writer(s): Rex Vijayan, Narayanan B K
Lyrics powered by www.musixmatch.com

Link