Appooppan Thaadi

അപ്പൂപ്പൻതാടി പാറണ ചേലിൽ
ആകാശത്തോളം പോകണ കണ്ടാ
വല്ലതുമാറാൻ നല്ലതുചേരാൻ
ചില്ലറ തേടി ചില്ലകൾ തേടി
ഉയിരുചേർന്നേ പോണെങ്ങോ
അന്തിനിലാവിൽ ചേക്കേറാൻ
കുറുമ്പുമായ് കനവിൻ്റെ പൂവിളിയായ്
കനവിൻ്റെ പൂവിളിയായ്

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ
നമ്മക്കിതു നല്ലൊരു കാലം നീയും വായോ

കണ്ണീരും വേവും പങ്കിട്ടു നമ്മൾ
ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ
ഉയിരു മെല്ലേ മായുന്നേ, പുഞ്ചിരി വെട്ടം വീഴുന്നേ
കുറുമ്പുമായ് കനവിൻ്റെ പൂവിളിയായ്
കനവിൻ്റെ പൂവിളിയായ്

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ
നമ്മക്കിതു നല്ലൊരു കാലം നീയും വായോ

ഓ... ഓ... ഓ... ഓ... ഓ... ഓ...
നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ
നമ്മക്കിതു നല്ലൊരു കാലം നീയും വായോ

Credits
Writer(s): Rahul Raj, B. K Harinarayanan
Lyrics powered by www.musixmatch.com

Link