Maaram Smarantham

മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം.
മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം.
ഏകീ സുപക്ഷം ഒരു പുഷ്പമാല്യം
കാറ്റത്തു പാറും ത്രിപർണ്ണം.
ചെമ്പോത്തിനണ്ഡം കൈയ്യോന്നി പത്രം
ഉണ്ടേറെയുന്മാദ ദ്രവ്യം .
മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം .

ഓരോന്നു ചേർക്കാം കാർകൊണ്ട വാവിൽ
രാവിൽ സമാരംഭകർമ്മം.
പ്രേമം രചിക്കും ഏലസ്സിനുള്ളിൽ
ചേരട്ടെ നിൻ മോഹകന്യ .
നീർപൊയ്കകൾക്കും വെൺചന്ദ്രികയ്ക്കും
മാലേയ കന്യയ്ക്കുമൊപ്പം.
ചേലേറി നിൽക്കും മായാവസന്തം
വശ്യത്തിനായുള്ള കാലം.
നീയാം സരസ്സിൽ ചെന്താമരപ്പൂ
ചേലൊത്തു ചേരും സുകന്യ .
മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം.
ഏകീ സുപക്ഷം ഒരു പുഷ്പമാല്യം
കാറ്റത്തു പാറും ത്രിപർണ്ണം.

വശ്യാർത്ഥ ഭസ്മം ഹസ്തേ നിബദ്ധം
കന്യാഗൃഹം ഗച്ഛ ഗച്ഛ .
ഏവം നിശീധേ ഏകം ഗമിക്കൂ
ചുണ്ടിൽ സദാ വശ്യമന്ത്രം.
നാരീ പദത്തിൻ പിന്നിൽ സമന്ദം
ആലേപനം ചെയ്ക ഭസ്മം .
നാരീ പദത്തിൻ പിന്നിൽ സമന്ദം
ആലേപനം ചെയ്ക ഭസ്മം .
വശ്യം ഫലിക്കും എത്തും സമക്ഷം
നിന്നിൽ സദാകൃഷ്ട കന്യ .

മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം
ഏകീ സുപക്ഷം ഒരു പുഷ്പമാല്യം
കാറ്റത്തു പാറും ത്രിപർണ്ണം.
ചെമ്പോത്തിനണ്ഡം കൈയ്യോന്നി പത്രം
ഉണ്ടേറെയുന്മാദ ദ്രവ്യം .
മാരം സ്മരന്തം ബാണപ്രയോഗം
മന്ത്രേണ കുർവന്തി വശ്യം .



Credits
Writer(s): Gopi Sundar, Narayanan B K
Lyrics powered by www.musixmatch.com

Link