Ammathan Nenjile (From "Lalibela")

അമ്മതൻ നെഞ്ചിലെ പാൽനുകരും നേരം
വിണ്ണിലെ ദൈവത്തെ ഞാനാദ്യം കണ്ടു
അ എന്നക്ഷരം നാവിലുറയ്ക്കാൻ
പാകമായൊരു പൊൻ പുലരിയിൽ
ഞാനാദ്യമായ് രണ്ടക്ഷരം കൂട്ടി
അമ്മേ എന്നു നീട്ടിവിളിച്ചു

നന്മയാൽ കണ്ണീരു തൂകി
തുള്ളിച്ചാടി ഓടിവന്നെൻ
പൂങ്കവിളിൽ മുത്തമേകുംന്നേരം
അമ്മയെന്ന സ്വർഗ്ഗത്തെ ഞാനാദ്യം കണ്ടു
അമ്മയെന്നൊരാ സത്യത്തെ ആദ്യമായ് ഞാനറിഞ്ഞു



Credits
Writer(s): Bijibal, Biju Bernad
Lyrics powered by www.musixmatch.com

Link