Vascodagama

വാസ്കോ ഡ ഗാമ വെന്റ് റ്റു ദ ഡ്രാമ
പുതുവര്ഷം കാണാന് കവിളേലുമ്മ നാളത്തെ മേളം കേൾക്കാനോ നമ്മൾ
നേരുന്നെ ഒന്നായ് ഒരു നൂറുമ്മ
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളെ കൊട്ടി അടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിലക്കെടുക്കാം
ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ
ഇന്നല്ലേ മേളം
വാസ്കോ ഡ ഗാമ വെന്റ് റ്റു ദ ഡ്രാമ
പുതുവര്ഷം കാണാന് കവിളേലുമ്മ
നാളത്തെ മേളം കേൾക്കാനോ നമ്മൾ
നേരുന്നെ ഒന്നായ് ഒരു നൂറുമ്മ
കൗമാരം കടന്നവനേ നീ പൂ നുള്ളാന് വരുന്നതല്ലേ
കൗമാരം കടന്നവനേ നീ പൂ നുള്ളാന് വരുന്നതല്ലേ
ഒത്തിരി നീ നുള്ളല്ലേ കൈവിരലോ നോവില്ലേ
ഇത്തിരി നീ നില്ല് നില്ല്
ഒരു തരി മതി
ഒത്തിരി നീ നുള്ളല്ലേ കൈവിരലോ നോവില്ലേ
ഇത്തിരി നീ നില്ല് നില്ല്
കാണുന്നേ ദൂരെ
പടപടയൊരു പടയണിയുടെ
കടലിളകണ തിരയടിയായ്
വാസ്കോ ഡ ഗാമ വെന്റ് റ്റു ദ ഡ്രാമ
പുതുവര്ഷം കാണാന് കവിളേലുമ്മ
നാളത്തെ മേളം കേൾക്കാനോ നമ്മൾ
നേരുന്നെ ഒന്നായ് ഒരു നൂറുമ്മ
തൂമഞ്ഞിൻ കുരുന്നുകളെല്ലാം
തൂകാനും തുടങ്ങിയല്ലേ
തൂമഞ്ഞിൻ കുരുന്നുകളെല്ലാം
തൂകാനും തുടങ്ങിയല്ലേ
പൂത്തിരികള് മിന്നുന്നേ
പുഞ്ചിരികൾ ചൂടുന്നേ
നേരമിതാ വന്നേ വന്നേ
പല പല പല
പൂത്തിരികള് മിന്നുന്നേ
പുഞ്ചിരികൾ ചൂടുന്നേ
നേരമിതാ വന്നേ വന്നേ
ചേരുന്നേ ചാരെ
പുതുയുഗമൊരു ചെറുകിളിയുടെ
കുടവിരിയണ ചിറകടിയായ്
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളെ കൊട്ടി അടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിലക്കെടുക്കാം
ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ
ഇന്നല്ലേ മേളം



Credits
Writer(s): Sarath Candra Varma, Rahul Raj Thankappan
Lyrics powered by www.musixmatch.com

Link