Mayamanjeleri

മായാമഞ്ചലേറീ, പായും നമ്മളേറേ
വേഗമേ, യാനമേ
ഞാനോ നിന്നിലൂടേ, നീയോ എന്നിലൂടേ
വേഗമേ, യാനമേ

ഇന്നലെയോ, മറയുന്നു പാതയകലെ
ഇന്നിലൂടെ, തുടരുന്നു യാത്ര ഇനിയേ
മായാമഞ്ചലേറീ, പായും നമ്മളേറേ
വേഗമേ, യാനമേ
ഓ ദൂരേ ദൂരേ, ഓ ദൂരേ ദൂരേ...
ഓ ദൂരേ ദൂരേ, ഓ ദൂരേ ദൂരേ...

ദൂരെ... ദൂരെ

പകലും ഇരവും പോകണ വഴിയേ
വെയിലും മഴയും ഈറണ വഴിയേ
തുണയായ് നീ അരികേ
പറയാമൊഴിതൻ വേരുകൾ തിരയേ
അറിയാ കഥതൻ നേരിനു പിറകേ
ഇതിലേ, നാമലയേ...

കണ്ണിൽ കണ്ണിൽ ഏതോ മോഹം വന്നു മിന്നിമായുന്നു
നമ്മെ നോക്കി ഏതോ താരം മെല്ലെ പുഞ്ചിരിക്കുന്നു
ചെല്ലക്കാറ്റു വന്നു പമ്മി പിന്നിൽ കൂട്ടിനെത്തുന്നു
തമ്മിൽ തമ്മിൽ ഏതോ കാലം നമ്മെ ഒന്ന് ചേർക്കുന്നു
ഇന്നലെയോ, മറയുന്നു പാതയകലെ
ഇന്നിലൂടെ, തുടരുന്നു യാത്ര ഇനിയേ

മായാമഞ്ചലേറീ, പായും നമ്മളേറേ
വേഗമേ, യാനമേ
ഞാനോ നിന്നിലൂടേ, നീയോ എന്നിലൂടേ
വേഗമേ, യാനമേ

ദൂരെ, ദൂരെ
ദൂരെ, ദൂരെ
ദൂരെ...



Credits
Writer(s): Hari Narayanan, Shaan Rahman
Lyrics powered by www.musixmatch.com

Link