Parayatharo

പറയാതാരോ...
പറയാതാരോ, കഥ പറയാതാരോ തെളി
മാനത്തിന് കീഴെ നമ്മെക്കൊണ്ടോരോ
കോലം കെട്ടിച്ചാട്ടും പാവക്കൂത്താണീ ജീവിതം

പറയാതാരോ കഥ പറയാതാരോ തെളി
മാനത്തിന് കീഴെ നമ്മെക്കൊണ്ടോരോ
കോലം കെട്ടിച്ചാട്ടും പാവക്കൂത്താണീ ജീവിതം

ഈ ഉടലേതോ കാണാനൂലില് കെട്ടും
ആ ചരടൊപ്പം നമ്മള് താളം തുള്ളും
ഇടയ്ക്ക് നൂല് പിണഞ്ഞാലും, കുഴഞ്ഞു വേദിയില് വീണെന്നാലും
തിരശ്ശീല മറയ്ക്കാതെ, ഓഓഓഓ... ഓഓഹോയ്...
മറു ഞൊടിവില് കളി തുടരും
ഓഓഹോയ്... ഉയിരുകളുടെ പിരിയുലിയും

പറയാതാരോ കഥ പറയാതാരോ തെളി
മാനത്തിന് കീഴെ നമ്മെക്കൊണ്ടോരോ
കോലം കെട്ടിച്ചാട്ടും പാവക്കൂത്താണീ ജീവിതം

ഈ കഥയാടാന് വയ്യാതുഴലും നേരേ
ആടുകയല്ലാതില്ലാ വഴിയും വേറേ
നടിച്ചു നാം മടുത്താലും നിറഞ്ഞു കണ്ണിനിയൊട്ടെന്നാലും
മനസ്സു തീപിടിച്ചാലും... ഓഓഓഓ... ഓഓഹോയ്
തുടരണമിനി ചിത വരെയും
ഓഓഹോയ്... അഴലുകളുടെ കഥയിനിയും

പറയാതാരോ കഥ പറയാതാരോ തെളി
മാനത്തിന് കീഴെ നമ്മെക്കൊണ്ടോരോ
കോലം കെട്ടിച്ചാട്ടും പാവക്കൂത്താണീ ജീവിതം



Credits
Writer(s): Alphonse, Varma Santhosh
Lyrics powered by www.musixmatch.com

Link