Suruma

സുറുമാ, സുറുമാ...
പ്രണയം മൈക്കണ്ണെഴുതണ
കറുകറുത്തൊരു സുറുമാ
സുറുമാ, സുറുമാ...
പ്രണയം മൈക്കണ്ണെഴുതണ
കറുകറുത്തൊരു സുറുമാ

നിറമാ നിറമാ...
മൈലാഞ്ചി കൈ നിറയെ
അന്തിചുവപ്പിൻ നിറമാ
മിഴി നിറയെ ചിരി നിറയെ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ...

പ്രണയം മൈക്കണ്ണെഴുതണ
കറുകറുത്തൊരു സുറുമാ
സുറുമാ, സുറുമാ...

ഈ മിഴി കണ്ടപ്പോൾ നിനക്കെന്തു തോന്നി
കരിവണ്ടേ മിഴിവണ്ടേ
ഓമന കൈ നിറയെ നീയെന്തു നല്കും
നീല നിലാ തിരുമാലി

കാണേ കാണാതെ കണ്ണാടി കണ്ണായ്
മൊഞ്ചുള്ള മുഹറോടെ
കൊഞ്ചാനായ് തോന്നും
കൊഞ്ചാതേ കുഴയാതെ

ഏഴാം ബഹറിനു തേരേറിയെത്തുന്ന പുതുമണവാളൻ
കൈകൊട്ടും താളത്തിൽ കാണാനിങ്ങെത്തുമ്പോൾ
അവനെന്തു തോന്നും
ഈ സുറുമാ (സുറുമ, സുറുമ, സുറുമ)
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമാ
സുറുമാ സുറുമാ ആഹാഹാ

മഞ്ചാടിമറുകുള്ള മൊഞ്ചത്തിമോൾക്ക്
മൈലാഞ്ചി കൈയിൽ മൈലാഞ്ചി
പച്ചില പച്ചകുത്തി വിടരണു കൈയിൽ
അന്തിവെട്ടം നല്ല ചുവപ്പുവെട്ടം

ചുറ്റും കൂടണ കളിത്തോഴിമാർക്ക്
കളിയാക്കാനവൾ കളിക്കുട്ടിയായി
വരവാണ് വരവാണ്
പൂമണിമാരനും മറ്റു പത്താളും കാണാൻ വരവാണ്
മട്ടിപ്പുകയുള്ളൊരറപ്പുരയിൽ വിരിയിരിപ്പാണ്
ഈ സുറുമാ...

സുറുമാ സുറുമാ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
നിറമാ, നിറമാ
മൈലാഞ്ചിക്കൈ നിറയേ
അന്തിച്ചുവപ്പിൻ നിറമാ

മിഴി നിറയേ ചിരി നിറയേ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ (സുറുമ, സുറുമ, സുറുമ)
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
സുറുമാ സുറുമാ



Credits
Writer(s): Kaithapram, Deepankuran
Lyrics powered by www.musixmatch.com

Link