Punchiri Thanjum

M'hm 'hm'hm hmhmhmhm
M'hm 'hm'hm hmhmhmhm
Ohoho ohoho ohoho

പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ
കനവിലൊരോമൽക്കുളിരേ
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ
കനവിലൊരോമൽക്കുളിരേ
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

Umm mhmm mhmm

പൂക്കളോ, പുലരിയോ, പ്രണയചന്ദ്രികയോ?
ചന്ദനക്കാറ്റോ, താരകത്തെല്ലോ, ദേവ തംബുരുവോ?
ആരിവൾക്കേകി സ്നേഹ മുഖം?
ആരിവൾക്കേകി പ്രിയമൊഴുകും
വീണയിൽ തുളുമ്പുമീ ജീവസംഗീതം?
മൗനം മാനസഗീതം

പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ
കനവിലൊരോമൽക്കുളിരേ
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

Ohoho ohoho ohoho

തീരമോ, തരംഗമോ, രാഗസാഗരമോ?
ആതിരതെന്നലോ, താരകളോ, ഇടയമുരളികയോ?
ആരെനിക്കേകീ ഈ മധുരം?
ആരെനിക്കേകീ പൊൻ കനവിൽ
വിടരുമീ പൂവിലെ തീരാമധുരം?
എന്നും മായാമധുരം

പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ
കനവിലൊരോമൽക്കുളിരേ
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

Credits
Writer(s): Dev Deepak, Kaithapram Damodaran Namboothiri
Lyrics powered by www.musixmatch.com

Link