Sandarshanam

അധികനേരമായ് സന്ദർശകർക്കുള്ള
മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം
അധികനേരമായ് സന്ദർശകർക്കുള്ള
മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകൽവെളിച്ചം പൊലിഞ്ഞുപോകുന്നതും

ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെപ്പറന്നുപോകുന്നതും
ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെപ്പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ?

മുറുകിയോ നെഞ്ചിടിപ്പിൻ്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
മുറുകിയോ നെഞ്ചിടിപ്പിൻ്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും

പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും
കറപിടിച്ചൊരെൻ ചുണ്ടിൽതുളുമ്പുവാൻ
കവിതപോലും വരണ്ടുപോയെങ്കിലും

ചിറകുനീർത്തുവാനാവാതെ തൊണ്ടയിൽ
പിടയുകയാണൊരേകാന്തരോദനം
സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും

കനകമൈലാഞ്ചിനീരിൽത്തുടുത്ത നിൻ
വിരൽതൊടുമ്പോൾക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങൾതൻ
കിരണമേറ്റെൻ്റെ ചില്ലകൾ പൂത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകൾ...

മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ, നിത്യപ്രയാണങ്ങൾ
മദിരയിൽ മനം മുങ്ങീ മരിക്കുന്ന
നരകരാത്രികൾ
സത്രച്ചുമരുകൾ

മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ, നിത്യപ്രയാണങ്ങൾ
മദിരയിൽ മനം മുങ്ങീ മരിക്കുന്ന
നരകരാത്രികൾ
സത്രച്ചുമരുകൾ

ചില നിമിഷത്തിലേകാകിയാം പ്രാണൻ
അലയുമാർത്തനായ് ഭൂതായനങ്ങളിൽ
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം

നിറമിഴിനീരിൽ മുങ്ങും തുളസിതൻ
കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ
നിറമിഴിനീരിൽ മുങ്ങും തുളസിതൻ
കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ

അരുതു ചൊല്ലുവാൻ നന്ദി കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക
സമയമാകുന്നു പോകുവാൻ-
രാത്രിതൻ നിഴലുകൾ നമ്മൾ
പണ്ടേ പിരിഞ്ഞവർ...

സമയമാകുന്നു പോകുവാൻ-
രാത്രിതൻ നിഴലുകൾ നമ്മൾ
പണ്ടേ പിരിഞ്ഞവർ...



Credits
Writer(s): Balachandran Chullikkad, J Nair Jaison
Lyrics powered by www.musixmatch.com

Link