Ambilipponne

അമ്പിളി പൊന്നേതങ്ക കൊലുസേ
അമ്പിളി പൊന്നേ തങ്ക കൊലുസേ
നിന്ന് കുണുങ്ങി കൊണ്ട് ഉണ്ണി കണ്ണൻ ആയി വാ
മയിൽപീലിയും തൂവെണ്ണയും
ഓലക്കുഴലും ചെറു ഗോപി കുറിയും
കണികാണാൻ വിളയാടി വാ
അമ്പിളി പൊന്നേ

അലയുമീ കുഞ്ഞു പയിൻ
പൈമ്പാല് നൽകിടാൻ
കുറുകുമി കുഞ്ഞു പ്രാവിൻ
പൊൻ തൂവൽ നൽകിടാൻ
തരള മിഴി രണ്ടും എഴുതാൻ
കാണാത്ത കൺമഷി ഏകാൻ
പൂ വിളം ചുണ്ടിലൊരോമൽ
തൂ മുളം തണ്ടും നൽകാൻ
പൂ വിളം ചുണ്ടിലോമൽ
തൂ മുളം തണ്ടും നൽകാൻ
എന്നുള്ളിലെ പൊന്നൂഞ്ഞാലിൽ
പവിഴമലർ മന്ദാരം ആടാടി വാ
അമ്പിളി പൊന്നേ

അണയു നി ആതിര നാളിൽ
അമൃതുമായി നീ വരുമോ
ഇരുളിലെ പൊൻ ദീപങ്ങൾ
തെളിയുവാൻ കൈനീട്ടുന്നു
പുലരിയുടെ പുണ്യം അരുളാൻ
പൂമ്പാറ്റയായ് തല്ലേ
ചന്ദനം ചാർത്തി നിൽക്കും
ഉണ്ണിയായി നി അണയു
ചന്ദനം ചാർത്തി നിൽക്കും
ഉണ്ണിയായി നി അണയു
എന്നുള്ളിലെ പൊൻ കൂട്ടിൽ നി
മധുരിതമാം പുല്ലാങ്കുഴലൂതി വാ

അമ്പിളി പൊന്നേ തങ്ക കൊലുസേ
നിന്ന് കുണുങ്ങി കൊണ്ട് ഉണ്ണി കണ്ണൻ ആയി വാ
മയിൽപീലിയും തൂവെണ്ണയും
ഓലക്കുഴലും ചെറു ഗോപി കുറിയും
കണികാണാൻ വിളയാടി വാ
അമ്പിളി പൊന്നേ



Credits
Writer(s): M G Sreekumar, Puthencherry Gireesh
Lyrics powered by www.musixmatch.com

Link