Mazhaneer Thullikal (Male)

മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും
വെൺ ശംഖിലെ, ലയ ഗാന്ധർവ്വമായ്
നീയെൻ്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്
കതിരിടും മോഹത്തിൻ പോന്നോളമായ്

മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും

രാമേഘം പോൽ വിൺതാരം പോൽ
നീയെന്തേയകലേ നിൽപ്പൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തു ഞാൻ

മഴനീർത്തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻ കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ

മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെൻ്റെ സാരംഗിയിൽ
ഇതളിടും നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും



Credits
Writer(s): Menon Anoop, Ratheesh Vegha
Lyrics powered by www.musixmatch.com

Link