Mizhiyariyaathe (Female Version)

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ

കണ് ചിമ്മിയോ നിന് ജാലകം
ഏതോ നിഴൽ തുമ്പികൾ തുള്ളിയോ
കാതോര്ക്കയായ് എൻ രാവുകൾ
കാറ്റായ് വരും നിന്റെ കാല്താളവും
തങ്ക തിങ്കള് തേരേറി, വര്ണ്ണ പൂവിൻ തേന് തേടി
പീലി തുമ്പില് കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ് കോണില് മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാൻ
ദേവാമൃതം നല്കിയോ തെന്നലേ
പൂന്തേനിനും മധുരം തരും
അനുഭൂതികൾ കൊണ്ടുവാ ശലഭമേ
ഇന്നെന്നുള്ളില് ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊൻ പ്രാക്കളെ
ഓരോ തീരം തേടാതെ, ഓളചില്ലില് നീന്താതെ
ഈറന് ചുണ്ടില് മൂളാത്തൊരീണം തരൂ

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ



Credits
Writer(s): Bichu Thirumala, Vidyasagar
Lyrics powered by www.musixmatch.com

Link