Olanjali Kuruvi (From "1983")

ഓലഞ്ഞാലി കുരുവീ... ഇളം കാറ്റിലാടി വരൂ നീ...
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി...(2)
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ.
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ...
നനയും... ഞാനാദ്യമായ്...
(ഓലഞ്ഞാലി കുരുവീ...)
ഈ പുലരിയിൽ...കറുകകൾ തളിരിടും വഴികളിൽ...
നീ നിൻ മിഴികളിൽ...ഇളവെയിൽ തിരിയുമായ് വരികയോ...
ജനലഴിവഴി പകരും... നനു നനെയൊരു മധുരം.
ഒരു കുടയുടെ തണലിലണയും നേരം... പൊഴിയും മഴയിൽ
ഓലഞ്ഞാലി കുരുവീ... ഇളം കാറ്റിലാടി വരൂ നീ...
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി.
വാ... ചിറകുമായ് ചെറുവയൽ കിളികളായ് അലയുവാൻ
പൂന്തേൻ മൊഴികളാൽ...കുറുമണി കുയിലുപോൽ കുറുകുവാൻ...
കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൽ താളം മനസ്സിൽ നിറയും
(ഓലഞ്ഞാലി കുരുവീ...)



Credits
Writer(s): Gopi Sunder, Narayanan Hari
Lyrics powered by www.musixmatch.com

Link