Mulla (From Hope Project)

ഓരോരോ കാലം തന്ന മുല്ല
എൻ നെഞ്ചിലാലോലം പൂമുല്ല
എന്നിലെ മോഹങ്ങൾ മരിക്കുകില്ലാ...
എന്നെന്നുമെൻ ചാരെ മുല്ല

ആരാരാരും തേടും ഈ മുല്ല
കണ്ടോരെല്ലാം ചൂടും പൊൻമുല്ല
മണ്ണിലെ നാളങ്ങൾ നിലയ്ക്കുകില്ലാ...
എന്നെന്നുമേ നേരിൻ മുല്ല

പണ്ടാരോ നട്ടൊരാമുല്ല
എൻ ബാല്യം കണ്ടൊരാമുല്ല
താരങ്ങൾ ചിന്നും ഈ മുല്ല
എൻ മുല്ല...

ഈണങ്ങൾ നൽകുന്നീ മുല്ല
സുഗന്ധം ഏകുമേ മുല്ല
കാതങ്ങൾ കാത്തൊരാമുല്ല
തേൻ മുല്ല...

ഏലേലോ ഏലേലേലേലോ
ഏലേലോ ഏലേലേലോ

നിന്നിലും ഞാനില്ലേ നമ്മിലും കണ്ണീരില്ലേ
നോവിലും കൂട്ടല്ലേ കൂട്ടിലും പാട്ടല്ലേ
മുല്ലനിലാവിൽ, കന്നി വെയിലിൽ
എൻ വിരൽ തുമ്പിൽ ആരോമലായ് മുല്ല
ഹായ് മുല്ല ഹോയ് മുല്ല
നിൻ മുല്ല എൻ മുല്ല...

ഓരോരോ കാലം തന്ന മുല്ല
എൻ നെഞ്ചിലാലോലം പൂമുല്ല
എന്നിലെ മോഹങ്ങൾ മരിക്കുന്നില്ലാ...
എന്നെന്നുമെൻ ചാരെ മുല്ല

ആരാരാരും തേടും ഈ മുല്ല
കണ്ടോരെല്ലാം ചൂടും പൊൻമുല്ല
മണ്ണിലെ നാളങ്ങൾ നിലയ്ക്കുകില്ലാ
എന്നെന്നുമേ നേരിൻ മുല്ല

പണ്ടാരോ നട്ടൊരാമുല്ല
എൻ ബാല്യം കണ്ടോരാമുല്ല
താരങ്ങൾ ചിന്നും ഈ മുല്ല
എൻ മുല്ല...

ഈണങ്ങൾ നൽകുന്നീ മുല്ല
സുഗന്ധം ഏകുമേ മുല്ല
കാതങ്ങൾ കാത്തൊരാമുല്ല
തേൻ മുല്ല...



Credits
Writer(s): Engandiyoor Chandrasekharan, Job Kurian
Lyrics powered by www.musixmatch.com

Link