Thevaram Nokkunnunde - From "Rasathanthram"

തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്
തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്
ഭൂലോകം ചമച്ചവനെ
കാണാത്ത മരമറുത്ത് കനവു കൊണ്ട്
കൊട്ടാരം പണിഞ്ഞവനേ
ഒരു ചാണോളം നീളത്തിൽ
ഉയിരിനൊരുവം താ
തച്ചനു തടിയെട് കൈ കൊട് മെയ് കൊട്
തക്കിട തരികിട തോം
ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്
തക ധിമി തക ധിമി തോം

തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാൻ
നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാൻ
തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാൻ
നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാൻ

പത്തു മുഴം കാതൽ തന്നാൽ മുത്താരം ഞാനുണ്ടാക്കാം
പത്തു മുഴം കാതൽ തന്നാൽ മുത്താരം ഞാനുണ്ടാക്കാം
കോവിലിലെ കൊടിമരവും
പാടിയിലെ പടുമരവും
ഈ കൈ വെച്ചാൽ പൊന്നാക്കും കലയുടെ മറിമായം
തക ധിമി തക ധിമി

തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ്
ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാൻ
കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ്
ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാൻ

ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകൾ ഞാൻ തീർക്കാം
ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകൾ ഞാൻ തീർക്കാം
പള്ളികളും പഴമനയും കോവിലകം തിരുനടയും
ഈ കൈ വെച്ചാൽ കണ്ണാക്കും
കലയുടെ ഗുണ പാഠം
തക ധിമി തക ധിമി
തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്
ഭൂലോകം ചമച്ചവനെ
കാണാത്ത മരമറുത്ത് കനവു കൊണ്ട്
കൊട്ടാരം പണിഞ്ഞവനേ
ഒരു ചാണോളം നീളത്തിൽ
ഉയിരിനൊരുവം താ

തക ധിമി തക ധിമി
തച്ചനു തടിയെട് കൈ കൊട് മെയ് കൊട്
തക്കിട തരികിട തോം
ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്
തക ധിമി തക ധിമി തോം

തേവാരം നോൽക്കുന്നുണ്ടേ അകലെയകലെ മുകില്
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്



Credits
Writer(s): Ilaiyaraaja, Puthencherry Gireesh
Lyrics powered by www.musixmatch.com

Link