Kaithapoo Manamenthae

ഉം ഉം ഉം ഉം... ഉം ഉം ഉം ഉം ഉം ഉം... ഉം ഉം ഉം...

കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ

ആതിരക്കുളിരില് പോലും മനസ്സില് ചൂട്
കൊഞ്ചും കുയില് പോലെ കവിത പാട്
മൃദു മധുമൊഴി
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ

ഉം... ഉം ഉം ഉം... ഉം ഉം ഉം... ഉം ഉം ഉം...

മാരന് നിന്നെ ചുംബിച്ചിട്ടോ താംബൂലം കൊണ്ടോ
മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു
മാരന് നിന്നെ ചുംബിച്ചിട്ടോ താംബൂലം കൊണ്ടോ
മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു
സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ
ഉറക്കച്ചടവിനാല് നിന് മിഴി തളര്ന്നു

ഇന്ദിര പാര്ക്കും മന്ദിരമല്ലേ
നന്ദകുമാര വിശാല ഹൃദന്തം
നീയതു പോയ് സഖി താമസമാക്കുക
നിന്നുടെ മാരമനസ്സിലൊളിക്കുക
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ

അ... അ അ അ... അ അ അ അ അ...

ഉം ഉം ഉം ഉം... ഉം ഉം ഉം ഉം...
മങ്കമാര് കൂടി ഒന്നായ് ഊഞ്ഞാലിലാടി
കണ്ണനെത്തേടി രാധ കാകളി പാടി
മങ്കമാര് കൂടി ഒന്നായ് ഊഞ്ഞാലിലാടി
കണ്ണനെത്തേടി രാധ കാകളി പാടി

ധനുക്കുളിരില് ധനുസ്സെടുത്തു
ധനുക്കുളിരില് ധനുസ്സെടുത്തു മണിമലരമ്പന്
പ്രമദവനം പ്രണയപ്പൂവിന് പരിമളം ചൂടി

അന്നക്കിളി ചിന്നക്കിളി താളത്തില് മേളത്തില്
കുമ്മിയടിക്കാന് വാ
അന്നക്കിളി ചിന്നക്കിളി താളത്തില് മേളത്തില്
കുമ്മിയടിക്കാന് വാ

കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ
ആതിരക്കുളിരില് പോലും മനസ്സില് ചൂട്
കൊഞ്ചും കുയില് പോലെ കവിത പാട്
മൃദു മധുമൊഴി
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന് മാരന് വന്നോ മധുരം തന്നോ



Credits
Writer(s): Yusufali Kecheri, G Ravindranatha Menon
Lyrics powered by www.musixmatch.com

Link