Omal Thamara (From "Njan Prakashan")

ഓമൽ താമരകണ്ണല്ലേ
നീയെൻ മാനസ പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ, എന്നും നാം ഒന്നല്ലേ
പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ, ചാരത്തായ് നീയില്ലേ

അനുരാഗം ചിറകായേ
ഇനി നമ്മളതിലായ് ഉയരുന്നേ
കരകാണാ കൊതിയോടെ
മിഴിതമ്മിലിടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല
ഓമൽ താമരകണ്ണല്ലേ
നീയെൻ മനസ്സപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ

പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ?

നൂറു സായാഹ്ന മേഘങ്ങളാൽ
ചായമാടുന്ന വാനങ്ങളിൽ
നീളെ നീയും ഞാനും തെന്നിപ്പായുമാവേശമായ് അകലെ
ദൂരസങ്കല്പ തീരങ്ങളിൽ
ചേരുവാനായി നീന്തുന്നിതാ

ഓളം തുള്ളിപ്പായും തോണികൊമ്പത്താലോലമായ് ഹൃദയം
നാളേറെ കാത്തേ കാലം തെറ്റി ചേരും വസന്തം
നാടാകെ പാടിപ്പായും വണ്ടിൽ തീരാതാനന്ദം
നിൻ ഓരോ പാദത്താളം ഇന്നെൻ നെഞ്ചിൽ ജീവൻ തത്തും താളം
ഇതളിടുമൊരു പുതുജീവിതം

പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ
പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ
ഓമൽ താമരകണ്ണല്ലേ
നീയെൻ മാനസ പെണ്ണല്ലേ (ഓ പെണ്ണല്ലേ)
മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ

പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ, ചാരത്തായ് നീയല്ലേ
അനുരാഗം ചിറകായേ
ഇനി നമ്മളതിലായ് ഉയരുന്നേ
കരകാണാ കൊതിയോടെ
മിഴിതമ്മിലിടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല

ഓമൽ താമരകണ്ണല്ലേ
നീയെൻ മനസ്സപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ
പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ
പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ
ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ



Credits
Writer(s): Narayanan Hari, Shaan Rahman
Lyrics powered by www.musixmatch.com

Link