Athmavin Akashathil (From "Njan Prakashan")

ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി
ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്
നീലക്കൺ ചിമ്മീ
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം ഹോയ്
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്

എങ്ങും ഉല്ലാസം (എങ്ങും ഉല്ലാസം) എങ്ങും ആനന്ദം (എങ്ങും ആനന്ദം)
കാലം നീട്ടുന്നേ
ഈ കിനാതീ നാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ
ഉയരാനായ്

ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
നീലക്കൺ ചിമ്മീ (ദയ്യാ)

രെ നാ-നാ, ന ന നാ, ന ന നാ, ന ന നാ
ആ, ആ

ഈ ജീവിതം അഴകല്ലയോ?
ഈ ജീവിതം പ്രിയമല്ലയോ?
ഈ നാളിലെ മുറിവൊന്നിതാ (ആ)
നാളേവരും മധുരങ്ങളായ്

പുലർവേളയിൽ തെളിനീരെഴും
നദിയായിടാം ഒഴുകാമിതാ
ഇരുളോർമ്മകൾ ജലരേഖപോൽ
മണൽമൂടുമേ പുതുയാത്രയിൽ
(നാ, നാ)

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്
എങ്ങും ഉല്ലാസം (എങ്ങും ഉല്ലാസം), എങ്ങും ആനന്ദം (എങ്ങും ആനന്ദം)
കാലം നീട്ടുന്നേ
കിനാതീ നാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ
ഉയരാനായ്

ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
നീലക്കൺ ചിമ്മീ

(ആ-ആ, ആ, ന ന നാ, ന ന നാ, ആ നാ)



Credits
Writer(s): Narayanan Hari, Shaan Rahman
Lyrics powered by www.musixmatch.com

Link