Vattolam Vaniyare (From "Leela")

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക

മേലേപ്പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ
മേലേപ്പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ
തിരുനക്കരയാണവിടെ നാഗസ്വര ഊത്തുകേൾക്കാം

പട്ടന്മാരൊത്തൊരു പൂജനടത്തുന്ന
നല്ലൊരു ശാപ്പാട് നാലണക്കുണ്ടല്ലോ
തൂശനിലയിട്ട പുത്തരിച്ചോറും
സാമ്പാറ്, പച്ചടി, കിച്ചടിത്തോരനും
പച്ചപ്പുളിശ്ശേരീം തീയലും കാളനും
പാൽപായസോമടപ്രഥമനും നാരങ്ങേം

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക

ആ...
കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി
കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി
വില്ലുവണ്ടി മാത്രമല്ല
മോട്ടോർവണ്ടിയുമുണ്ടിവിടെ

കാലത്ത് സൈറൺ കൂവുന്ന നേരത്ത്
മുണ്ടക്കയത്തിന് രണ്ടുണ്ട് വണ്ടികൾ
എർണാകുളത്തിന് മേളത്തിലൊന്നൊണ്ട്
ചങ്ങനാശ്ശേരിക്ക് താളത്തിലൊന്നുണ്ട്
പാലായ്ക്കു വേറൊന്നു വേഗത്തിലോടുന്നു
നഗരസഭയോ അരികെ കാണുന്നു

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക

കോമളമായിടുന്ന കോടിമതപ്പാലമിതാ
കോമളമായിടുന്ന കോടിമതപ്പാലമിതാ
കോമളങ്ങളായ പല സാധനങ്ങൾ കേറ്റിടുന്ന

കൊച്ചുവള്ളങ്ങളും വല്യവള്ളങ്ങളും
തൈകെട്ടിനീങ്ങുന്ന കെട്ടുവള്ളങ്ങളും
തന്നെവലിക്കുന്ന മോട്ടോറുവള്ളവും
മുളകൊണ്ടുകെട്ടിയ ചന്ദനത്തോണിയും
പാട്ടയും ഡപ്പിയും കെട്ടിയിറക്കുവാൻ
സൂത്രം പിടിപ്പിച്ച കപ്പിക്കയറുകൾ

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക
വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക

നേരെ അങ്ങോട്ടു ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി
നേരെ അങ്ങോട്ടു ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി
കൊടി കെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ

കെ.ടി തോമസും, ശങ്കുണ്ണിമേനോനും
കെ.ടി മത്തായിടെ വക്കീലാപ്പീസും
ബി.സി.എം കോളേജും, സെൻറ്റാൻസ് സ്കൂളും
ജില്ലാശുപത്രി മനോരമേടാപ്പീസും
കാഴ്ചകളങ്ങനെ വേറെയുമുണ്ടല്ലോ
എല്ലാം പറയുവാൻ നേരമില്ലിന്നെനിക്കാലപ്പുഴക്കുള്ള 'കെ'വഞ്ചി കേറണം
എൻ്റെ പൊന്നു ഡിങ്കോ...

പിള്ളേച്ചോ, കിട്ടിയോ...
കിട്ടുകേല, അതാ...



Credits
Writer(s): Bijibal
Lyrics powered by www.musixmatch.com

Link