Chethimandharam Thulasi

ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം

മയിൽപ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകിൽ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം
മയിൽപ്പീലി ചൂടിക്കൊണ്ടും മഞ്ഞ തുകിൽ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം

ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം

വാകച്ചാർത്തു കഴിയുമ്പോൾ വാസനപ്പൂവണിയുമ്പോൾ
ഗോപികമാർ കൊതിക്കുന്നൊരുടൽ കാണേണം
വാകച്ചാർത്തു കഴിയുമ്പോൾ വാസനപ്പൂവണിയുമ്പോൾ
ഗോപികമാർ കൊതിക്കുന്നൊരുടൽ കാണേണം

ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം

അഗതിയാമടിയന്റെ അശ്രുവീണു കുതിർന്നൊരീ
അവിൽപൊതികൈക്കൊള്ളുവാൻ കണികാണേണം
അഗതിയാമടിയന്റെ അശ്രുവീണു കുതിർന്നൊരീ
അവിൽപൊതികൈക്കൊള്ളുവാൻ കണികാണേണം

ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം



Credits
Writer(s): Chithra K. S.
Lyrics powered by www.musixmatch.com

Link