Tharaganangale

താരാഗണങ്ങളെ വിണ്ണിൽ നിങ്ങൾ
നാഥനെ വാഴ്ത്തുവിൻ
ഹേമന്ത ചന്ദ്രികേ, വാനിലെ രാവിൽ
നാഥനെ വാഴ്ത്തുക നീ
അമ്പരമേ, ജലസഞ്ചയമേ നിത്യ സ്നേഹം വാഴ്ത്തുവിൻ
അമ്പരമേ, ജലസഞ്ചയമേ നിത്യ സ്നേഹം വാഴ്ത്തുവിൻ

താരാഗണങ്ങളെ വിണ്ണിൽ നിങ്ങൾ
നാഥനെ വാഴ്ത്തുവിൻ

പൂക്കാലമേ, പുലർകാലമേ
സായാഹ് നമേ പൂകൈകളാൽ
കിന്നര തന്ത്രികൾ മീട്ടിടുവിൻ
മോഹന വീണകൾ മീട്ടിടുവിൻ
കിന്നര തന്ത്രികൾ മീട്ടിടുവിൻ
മോഹന വീണകൾ മീട്ടിടുവിൻ

താരാഗണങ്ങളെ വിണ്ണിൽ നിങ്ങൾ
നാഥനെ വാഴ്ത്തുവിൻ

പൊൻമേഘമേ സ്തുതികൾ പാടുവിൻ
പൊൻമാരിയായ് കുളിരാളുവിൻ
നാഥനെ എന്നും വാഴ്ത്തുവിൻ
കോകിലമേ, പൊൻ മൈനകളേ
നാഥനെ എന്നും വാഴ്ത്തുവിൻ
കോകിലമേ, പൊൻ മൈനകളേ

താരാഗണങ്ങളെ വിണ്ണിൽ നിങ്ങൾ
നാഥനെ വാഴ്ത്തുവിൻ
ഹേമന്ത ചന്ദ്രികേ, വാനിലെ രാവിൽ
നാഥനെ വാഴ്ത്തുക നീ
അമ്പരമേ, ജലസഞ്ചയമേ നിത്യ സ്നേഹം വാഴ്ത്തുവിൻ
അമ്പരമേ ജലസഞ്ചയമേ നിത്യ സ്നേഹം വാഴ്ത്തുവിൻ

താരാഗണങ്ങളെ വിണ്ണിൽ നിങ്ങൾ
നാഥനെ വാഴ്ത്തുവിൻ



Credits
Writer(s): Kaithapram, Directorgifty
Lyrics powered by www.musixmatch.com

Link