Evergreen

എന്റെ സ്വപ്നത്തിന് താമരപൊയ്കയില്
വന്നിറങ്ങിയ രൂപവതീ
നീല താമര മിഴികള് തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു

എന്റെ ഭാവനാരസലവനത്തില്
വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്ക്കുവാനായ് ഒരുങ്ങിനിന്നു

പ്രേമചിന്തതന് ദേവനന്ദനത്തിലെ
പൂമരങ്ങള് പൂത്തരാവില്
നിന്റെ നര്ത്തനം കാണാനൊരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും .



Credits
Writer(s): Paul H. Williams, Barbra Streisand
Lyrics powered by www.musixmatch.com

Link