Sisirakaala

ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദുവികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ
സ്പന്ദനങ്ങളിൽ രാസചാരുത
മൂടൽമഞ്ഞല നീർത്തി ശയ്യകൾ
ദേവതാരുവിൽ വിരിഞ്ഞു മോഹനങ്ങൾ

ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദുവികാരമോ
അതോ ദേവരാഗമോ

ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന മധുരം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും
കതിരിടും ഹൃദയങ്ങളിൽ
മദനഗാനപല്ലവി ഹൃദയ ജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം

ശിശിര കാലം
ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദുവികാരമോ
അതോ ദേവരാഗമോ

ലോലലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമകാവ്യം
ഈ നിശാ ലഹരിയും താരാ ഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ
ലയനരാഗ വാഹിനി തരളതാള ഗാമിനി
തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം

ശിശിര കാലം
ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദുവികാരമോ
അതോ ദേവരാഗമോ
അതോ ദേവരാഗമോ
അതോ ദേവരാഗമോ



Credits
Writer(s): M.m. Keeravaani, M.d. Rajendran
Lyrics powered by www.musixmatch.com

Link