Mizhiyariyaathe (F)

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി

ഇതുവരെ വന്നുണർന്നിടാെത്താെരു പുതുരാഗം
എവിടെ മറന്നു ഞാൻ ഈ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ

കൺ ചിമ്മിയോ നിൻ ജാലകം
ഏതോ നിഴൽ തുമ്പികൾ തുള്ളിയോ
കാതോർക്കയായ് എൻ രാവുകൾ
കാറ്റായ് വരും നിൻ്റെ കാൽതാളവും

തങ്ക തിങ്കൾ തേരേറി വർണ്ണ പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങേളേ
എന്നും നിന്നെ കൺ കോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നിൽപ്പൂ മുന്നിൽ

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാൻ
ദേവാമൃതം നൽകിയോ തെന്നലേ
പൂന്തേനിനും മധുരം തരും
അനുഭൂതികൾ കൊണ്ടുവാ ശലഭമേ

ഇന്നെൻ ഉള്ളിൽ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊൻ പ്രാക്കളെ
ഓരോ തീരം തേടാതെ ഓള ചില്ലിൽ നീന്താതെ
ഈറൻ ചുണ്ടിൽ മൂളാെത്തൊരീണം തരൂ

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി

ഇതുവരെ വന്നുണർന്നിടാെത്താെരു പുതുരാഗം
എവിടെ മറന്നു ഞാൻ ഈ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ



Credits
Writer(s): Bichu Thirumala, Vidyasagar
Lyrics powered by www.musixmatch.com

Link