Ini Vida Parayaam (From "Zam Zam")

ഇനി വിടപറയാം
എൻ കനവുകളേ
വിജനമീ വഴിയിൽ
ഇനി വഴി പിരിയാം
എൻ നിനവുകളേ
അലയുമീ കടലിൽ
അറിയായ്മതൻ അകലെ തരിശോ പൂങ്കാവോ
മനസ്സേ നീ ഉറങ്ങൂ
വിളക്കിന്നൊളി മാഞ്ഞോ
പുതിയൊരുഷസോ
ഇരുളിനലയോ
അകലെ മറവിൽ
തെളിയും അഴകോ

കണ്ണുനീരാൽ പുഞ്ചിരിയാൽ
നിറചാരി പൂത്താലം
ഒരു പൂവിൻ ഇതളാണല്ലോ
കൊതിച്ചു ഞാനെന്നുമേ
നെടുവീർപ്പിൽ ഞാൻ വാടി
കൊടുവേനൽ ഞാൻ ചൂടി
അറിയില്ലെൻ മൗനം
നിനക്ക്
(നിനക്ക് നിനക്ക് നിനക്ക്)
പുതുപുലരിയോ
ഇരുളിനലയോ
ഉദിക്കും ചിരിയോ
തുളുമ്പും മിഴിയോ
പുതിയൊരുഷസോ
ഇരുളിനലയൊ
അകലെ മറവിൽ
തെളിയും അഴകോ



Credits
Writer(s): Amit Trivedi, Rafeeq Ahamed
Lyrics powered by www.musixmatch.com

Link