Minni Minni

മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...

പൂതെന്നൽ പോലെൻ
കിളിവാതിലിൻ വഴിനീക്കി നീ വരൂ

എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു
കണ്ണുകൾ കൊള്ളവേ ഉള്ളുനീറുന്നു
ആദ്യമായ്...
നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു
നിൻ സ്വരം പോലുമിന്നീണമാകുന്നു
പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു
സ്വപ്നമായ്... നേരോ
മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...

കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു
കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു
എന്നിലെ പൊൻവെയിൽ പീലി നീർത്തുന്നു
വെറുതേ...
നീ വരും വീഥിയിൽ ഞാനിരിക്കുന്നു
നിന്റെ കൺകോപവും ഭംഗിതോന്നുന്നു
നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു
മന്ത്രമോ ചൊല്ലൂ...
മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...

പൂതെന്നൽ പോലെൻ കിളിവാതിലിൻ
കിളിവാതിലിൻ വഴിനീക്കി നീ വരൂ...



Credits
Writer(s): Ifthi Ifthi, Naveen Muthusamy
Lyrics powered by www.musixmatch.com

Link