Moovanthithaazhvarayil

മൂവന്തി താഴ് വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം

ആരാരിരം

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ വീണയാക്കാം
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ മുത്തെല്ലാം എന്നുള്ളിൽ കോർക്കാം

മൂവന്തി താഴ് വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും ചാർത്താം

മൂവന്തി താഴ് വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
ആരാരിരം

മൂവന്തി താഴ് വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ

Credits
Writer(s): Raveendran, Gireesh Puthenchery
Lyrics powered by www.musixmatch.com

Link