Ponne Ponnambili

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നൽകാം
കൺകളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരിൽ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക്
കണ്ണീർത്തുമ്പി നിന്റെ പവിഴച്ചുണ്ടിൽ
പനിനീർപ്പൂവിതളായി മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട്
കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ്
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ
കണിയാൻകാക്ക കളിക്കീർത്തനം പാടി
കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ
വേണ്ടേ, വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നൽകാം
കൺകളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളിൽ കാർ മേഘപ്പൊട്ടു തൊടാം
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

Credits
Writer(s): Kaithapram, Ouseppachan
Lyrics powered by www.musixmatch.com

Link