Manassilennum

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

തമസെരിയും മനുഷ്യവീഥിയിൽ ഹരിഹരസുതൻ വെളിച്ചമായുണ്ടല്ലോ എന്നും ശബരിനാഥൻ വിളക്കായുണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

വൃശ്ചികനാൾ മുതൽ വ്രതമിരിപ്പുഉണ്ടല്ലോ തുളസി മാല മാറിലുമുണ്ടല്ലോ
വൃശ്ചികനാൾ മുതൽ വ്രതമിരിപ്പുണ്ടല്ലോ തുളസി മാല മാറിലുമുണ്ടല്ലോ

പാപ ശാപ കറ കഴുകിടാനായി പമ്പതൻ പുണ്ണ്യ നീർ കണ്ണിലുമുണ്ടല്ലോ
പന്തള നാഥനെ കണ്ടു വണങ്ങാനായി
കറുപ്പുടുത്തവരെല്ലാം കൂട്ടിനായി ഉണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

ദുഃഖിതരാം ജനപൂവുകൾ കോർക്കുന്ന മനസ്സാം ഭാരം തിരുമാറിലേറ്റുമ്പോൾ

ദുഃഖിതരാം ജനപൂവുകൾ കോർക്കുന്ന മനസ്സാം ഭാരം തിരുമാറിലേറ്റുമ്പോൾ

നിന്റെ തിരു സന്നിധാനത്തിൽ എരിയുന്ന നെയ് വിളക്കിൻ തിരി നെഞ്ചിലായ് തെളിയുമ്പോൾ
സങ്കടമൊക്കെയും തീർക്കുവാൻ എന്നുടെ സന്തതദേവനായി നീ എന്നും ഉണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ

തമസെരിയും മനുഷ്യവീഥിയിൽ ഹരിഹരസുതൻ വെളിച്ചമായുണ്ടല്ലോ എന്നും ശബരിനാഥൻ വിളക്കായുണ്ടല്ലോ

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ



Credits
Writer(s): Veeramani, Viswanathan Ramamoorthy
Lyrics powered by www.musixmatch.com

Link