Aattuthottil - From "Athiran"

കണ്ണേ ആരാരോ... കനിയെ ആരാരോ
നിറവെ ആരാരോ തന്നെനാനെ ആരാരോ
കണ്ണേ ആരാരോ... കനിയെ ആരാരോ
നിറവെ ആരാരോ തന്നെനാനെ ആരാരോ

ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയെ...
ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊൻമകളേ...
എന്നുമെന്നും കിന്നരിക്കാം ഓമനിക്കാം...
ചക്കര പൊൻ നെറ്റിയിലോ പൊട്ടുതൊടാം...
നീ പകരും പുഞ്ചിരികൾ, കണ്ടു നിന്നാൽ നൂറഴക്
നീ പിടഞ്ഞാൽ എൻ ഉയിരിൽ കൂരിരുള്...
വിങ്ങും നെഞ്ചുടുക്കിൽ, തിരയാ താളമില്ല...
നിന്നെ ചായുറക്കാൻ, മതിയാം രാഗമില്ല
ഞാനാം പൂമരത്തിൽ, വളരും കുഞ്ഞുമൊട്ടെ
മെല്ലെ പൂവിട് നീ... വസന്തം കാത്തിരിപ്പു

പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ
ആലില വീഴും കാവിൽ പോയ് വരികേണം
താമര തുമ്പിൽ തൂവും തേനിള നീരും
വേണ്ടിടുവോളം കണ്ണേ നീ... നുകരേണം
എത്താത്ത കൊമ്പിൻ കിളി നാദം കേട്ടു പാടേണം
മോഹങ്ങൾ എല്ലാം കൊതി തീരും മുൻപ് നേടേണം
ഇനി കണ്ണീരൊന്നും വേണ്ട
മനം പൊള്ളും നോവും വേണ്ട
അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ
വിങ്ങും നെഞ്ചുടുക്കിൽ, തിരയാ തളമില്ല
നിന്നെ ചായുറക്കാൻ, മതിയാം രാഗമില്ല
ഞാനാo പൂമരത്തിൽ, വളരും കുഞ്ഞുമൊട്ടെ
മെല്ലെ പൂവിട് നീ... വസന്തം കാത്തിരിപ്പു



Credits
Writer(s): P S Jayhari, Engandiyoor Chandrasekharan, Vinayak Sasikumar
Lyrics powered by www.musixmatch.com

Link