Cherathukal

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം

ഉലകിൻ കടുനോവാറ്റും തണുത്തോരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം

മകനേ ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്
മകനേ ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്



Credits
Writer(s): Sushin Shyam, Anwar Ali
Lyrics powered by www.musixmatch.com

Link