Arikil Nee - From "flash"

അരികിൽ നീ പ്രിയ സഖീ എന്നിലാർദ്ര നിലാവുപോൽ ചായുന്നുവോ കൂട്ടായ് നീ വരൂ
നിൻ നിലയ്ക്കാത്ത ദാഹങ്ങളിൽ മഴതുള്ളിയാവാമിനി
തിളങ്ങും നിൻ കൺതുമ്പിലേ മയിൽപീലി തേടുന്നു ഞാൻ പകരൂ നിൻ തേൻ മൊഴീ
ഹോ അരികിൽ നീ പ്രിയ സഖീ എന്നിലാർദ്ര നിലാവുപോൽ ചായുന്നുവോ കൂട്ടായ് നീ വരൂ
ഏതു കാറ്റോ കാത്തുനിന്നതിതുവരെ ഞാൻ
ഓഹോ എൻ പരാഗം നിന്നിൽ വന്നു പടരുകയായ്
ചന്ദനം പോൽ സൗമ്യം നിൻ സാന്ത്വനം
എന്നിലെന്നും ചാർത്തൂ നീ എൻ പ്രിയേ അലിയാം നിന്നിൽ ഞാൻ
അരികിൽ നീ പ്രിയ സഖീ
ഏതു പൂക്കൾ തേടിവന്നതിതുവരെയായ്
ഓഹോ നിന്റെ സ്നേഹമാം ഇതൾ തൊടും വരെ ഞാൻ
എന്നെ എന്നും മൂടും നിൻ സൗരഭം
നിന്ന് പെയ്യും മഴയായ് ഞാൻ ഇന്നിതാ കുതിരാം നിന്നിൽ ഞാൻ
അരികിൽ നീ പ്രിയ സഖീ എന്നിലാർദ്ര നിലാവുപോൽ ചായുന്നുവോ കൂട്ടായ് നീ വരൂ
നിൻ നിലയ്ക്കാത്ത ദാഹങ്ങളിൽ മഴതുള്ളിയാവാമിനി
തിളങ്ങും നിൻ കൺതുമ്പിലേ മയിൽപീലി തേടുന്നു ഞാൻ പകരൂ നിൻ തേൻ മൊഴീ
ഹോ അരികിൽ നീ പ്രിയ സഖീ എന്നിലാർദ്ര നിലാവുപോൽ ചായുന്നുവോ കൂട്ടായ് നീ വരൂ



Credits
Writer(s): Gopi Sundar, Rafeeq Ahamed
Lyrics powered by www.musixmatch.com

Link